അന്ത്യവിശ്രമം ഖൽഫാന്റെ തിരുമുറ്റത്ത്

Wait 5 sec.

കോഴിക്കോട് | കൊയിലാണ്ടിയിലെ മർകസ് ഖൽഫാൻ സ്ഥാപനങ്ങളുടെ തിരുമുറ്റം ഇനി സയ്യിദ് അലി ബാഫഖി തങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമായി അറിയപ്പെടും. കാൽ നൂറ്റാണ്ടോളമായി നൂറുകണക്കിന് വിദ്യാർഥികൾക്ക് ഖുർആൻ ഹിഫ്‌ളിന്റെ വെളിച്ചം നൽകുന്ന സ്ഥാപനം കൊയിലാണ്ടിയിലെ പഴയ റാത്തീബ് ഖാനയുടെ അനുബന്ധഭൂമി കൂടിയാണ്.കൊയിലാണ്ടി ദേശീയപാതയോരത്ത് ബീച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ സജീവ കാര്യദർശിയായിരുന്നു ബാഫഖി തങ്ങൾ. ജീവിതത്തിൽ ഒഴിവ് കിട്ടുന്ന സമയം മുഴുവൻ ഖുർആൻ പാരായണത്തിന് നീക്കിവെച്ച തങ്ങൾക്ക് മരണശേഷവും ഖുർആനിന്റെ മധുരം നുണയാനുള്ള ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ് യാഥാർഥ്യമായത്.83 വർഷം പഴക്കമുള്ള റാത്തീബ് ഖാനയാണ് പിന്നീട് മസ്ജിദും ഹിഫ്‌ളുൽ ഖുർആൻ കോളജുമായി പരിണമിച്ചത്. മുഹമ്മദ് കുഞ്ഞി എന്ന നാട്ടുകാരണവരാണ് ഇവിടെ റാത്തീബ് ഖാന സ്ഥാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീടും തൊട്ടടുത്ത് തന്നെയായിരുന്നു. റാത്തീബ് ഖാന ഖാദിരിയ്യ മസ്ജിദായും വീട് നിൽക്കുന്ന ഭൂമി ഖൽഫാൻ സ്ഥാപനത്തിന് വേണ്ടിയും അദ്ദേഹത്തിന്റെ കുടുംബം വിട്ടുനൽകിയതോടെയാണ് മർകസ് ഖൽഫാൻ എന്ന സംരംഭം പിറവിയെടുത്തത്.സൗഹൃദ സംഭാഷണത്തിനിടയിൽ തന്റെ അന്ത്യവിശ്രമ കേന്ദ്രത്തെക്കുറിച്ച് ബാഫഖി തങ്ങൾ കാന്തപുരം ഉസ്താദിനോട് ആഗ്രഹം പങ്കുവെച്ചിരുന്നു. ഈ വികാരം കണക്കിലെടുത്താണ് ഖൽഫാന്റെ മുറ്റത്ത് തന്നെ അലി ബാഫഖി തങ്ങൾക്ക് ഖബറിടമൊരുക്കാൻ കാന്തപുരം ഉസ്താദ് നിർദേശം നൽകിയത്.Content Highlights: Sayyid Ali Bafaqi Thangal was laid to rest at Markaz Khalfan in Koilandy. The institution started as an 83-year-old Rathib Khana and evolved into a Quran college. Kanthapuram AP Aboubacar Musliyar arranged the burial place fulfilling Bafaqi Thangal’s personal wish.