നമ്പര്‍ പ്ലേറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റമല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

Wait 5 sec.

ബെംഗളുരു| നമ്പര്‍ പ്ലേറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) നിയമപ്രകാരം വഞ്ചനാക്കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെ ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം കോടതി റദ്ദു ചെയ്തു.കാമാക്ഷിപാളയ പോലീസ് ചുമത്തിയ വഞ്ചനാക്കുറ്റത്തിനെതിരെ വി ചന്നകേശവ, മകന്‍ ശരണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് ഇവര്‍ നേരത്തെ രണ്ടുതവണ പിഴ അടച്ചിരുന്നു. വീണ്ടും പിഴ വരുന്നത് ഒഴിവാക്കാനാണ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷന്‍ 318(2) പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച് വീണ്ടും നിയമലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന നിയമത്തിലെ 177-ാം വകുപ്പ് പ്രകാരം 1,500 രൂപ പിഴയടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. പിഴ അടച്ച രസീത് കോടതിയില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.Content Highlights: The Karnataka High Court ruled that riding a two-wheeler without a number plate is a violation of the Motor Vehicles Act, not cheating under Bharatiya Nyaya Sanhita. Justice Anant Ramanath Hegde quashed the cheating charges against two individuals, directing them to pay a fine under traffic laws.