ന്യൂഡല്‍ഹി| ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡില്‍ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി 16,000 പേരെ മാറ്റി പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.ശക്തമായ മഴയ്ക്ക് പിന്നാലെ ബിഹാറിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശില്‍ ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നു. സബ്-ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിദര്‍ഭയിലും ഇന്ന് അതിശക്തമായ മഴ ലഭിച്ചേക്കും.Content Highlights: Severe rainfall continues to cause destruction across North India with Uttarakhand recording a death toll of 12. Around 16,000 people have been evacuated in Uttar Pradesh while the Army and NDRF lead rescue efforts. The IMD issued rain alerts for Bihar, West Bengal, and Vidarbha.