കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ റാഗിങ്ങ്

Wait 5 sec.

കോഴിക്കോട് | കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനികളുടെ ക്രൂരമര്‍ദനം. റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ വാഷ്റൂമില്‍ കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി.സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. പരിക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയര്‍ വിദ്യാര്‍ഥിനികളുടെ വിരോധത്തിന് കാരണമായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. Content Highlights:A ninth grade female student was brutally assaulted by her seniors inside a washroom at Koodathayi St Marys High School in Kozhikode. School authorities suspended two tenth grade students following the incident. The conflict reportedly originated from an argument over Onam celebration dress code.