വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; എസ്‌ ഐ ടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തിൽ എട്ട് അം​ഗങ്ങൾ

Wait 5 sec.

തിരുവനന്തപുരം| കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു പ്രേമൻ, കണ്ണൂർ എ സി പി എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എട്ട് അംഗ സംഘമാണ് അന്വേഷണം നടത്തുക. റെയിൽവേ ഇൻസ്പെക്ടർ ജി എസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ ഐമാരും രണ്ട് എ എസ്‌ ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേരും.കേസിൽ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും. കെ എസ്‌ യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കെഎസ്‌യുവിന്റെ ആരോപണവും സംഘം പരിശോധിക്കും.ആഭ്യന്തര വകുപ്പാണ് നേരത്തെ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട ത്. കണ്ണൂർ എം എൽ എ ടി ഒ മോഹനൻ നൽകിയ പരാതിയിലായിരുന്നു നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എം എൽ എയുടെ ആരോപണം.ഈ വർഷം ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ എസ്‌ യു പ്രവർത്തകർ പ്രതിഷേധിച്ചത്. കെ എസ്‌ യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് ആദ്യം കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പുകൾ ഒഴിവാക്കി.മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ആദ്യഘട്ടത്തിലെ മൊഴി. എന്നാൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.Content Highlights:A Special Investigation Team has been formed to probe the KSU attack case involving former health minister Veena George in Kannur. The eight-member team led by top officers will record statements and investigate allegations of conspiracy. Action follows a complaint by MLA TO Mohanan.