അമ്പിളിമാമാ കൂടെ പോരാമോ…

Wait 5 sec.

കൂട്ടുകാർ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.. നമ്മൾ എവിടെ പോയാലും പിന്നാലെ വരുന്ന അമ്പിളിമാമനെ.. അതെ, നമ്മൾ കാറിൽ പോകുമ്പോഴും ബസിൽ പോകുമ്പോഴും ചന്ദ്രൻ നമ്മളെ പിന്തുടരുന്നതുപോലെ തോന്നാറില്ലേ? നമ്മൾ എവിടെ പോയാലും ചന്ദ്രൻ കൂടെ വരുന്നത് പോലെ! പക്ഷേ… ശരിക്കും ചന്ദ്രൻ നമ്മളെ പിന്തുടരുകയാണോ? അല്ലെങ്കിൽ നമ്മുടെ കണ്ണിന് തോന്നുന്ന ഒരു കൗതുകമാണോ അത്? ഇന്ന് നമുക്ക് ഇതിന് പിന്നിലെ രഹസ്യം പരിശോധിച്ചാലോ?ചന്ദ്രൻ നമ്മളെ പിന്തുടരുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്?നമ്മൾ റോഡിലൂടെ നടക്കുകയോ കാറിൽ യാത്ര ചെയ്യുകയോ ചെയ്യുമ്പോൾ, അടുത്തുള്ള മരങ്ങളും വീടുകളും വേഗത്തിൽ പിന്നിലേക്ക് പോകുന്നതായി തോന്നും. പക്ഷേ ചന്ദ്രൻ നമ്മളിൽ നിന്ന് വളരെ വളരെ ദൂരെയാണ്. അതുകൊണ്ട് നമ്മൾ കുറച്ച് ദൂരം മുന്നോട്ട് പോയാലും, ചന്ദ്രന്റെ സ്ഥാനം നമ്മുടെ കാഴ്ചയിൽ വലിയ മാറ്റമുണ്ടാകുന്നില്ല. അതുകൊണ്ടാണ് നാം എവിടെ പോയാലും ചന്ദ്രൻ എന്റെ കൂടെ വരുന്നു! എന്ന് തോന്നുന്നത്.ഇനി കൂട്ടുകാർക്ക് സംശയമുണ്ടെങ്കിൽ ഈ കുഞ്ഞു പരീക്ഷണം ചെയ്തു നോക്കൂ.. നിങ്ങളുടെ വിരൽ മുഖത്തിന് അടുത്ത് പിടിച്ച്, തല ഒന്ന് ഇടത്തോട്ടും വലത്തോട്ടും നീക്കിനോക്കൂ. വിരൽ പ്രതലത്തോട് താരതമ്യേനെ വളരെ അധികം സ്ഥാനം മാറുന്നതായി തോന്നും. ഇനി വളരെ ദൂരെയുള്ള ഒരു കെട്ടിടം നോക്കിക്കൊണ്ട് അതേപോലെ തല ചലിപ്പിക്കൂ. കെട്ടിടം ഏതാണ്ട് അതേ സ്ഥാനത്ത് തന്നെയാണെന്ന് തോന്നും. ചന്ദ്രനും ഇതുപോലെയാണ്.Content Highlights:The common perception of the moon following us while traveling is a visual illusion. Nearby objects shift rapidly as we move, while the distant moon appears stationary due to its vast distance. This optical phenomenon is easily demonstrated through a simple vision experiment.