കോഴിക്കോട്| “മുത്തു വെളിച്ചം: തിരുനബിയെ അറിയുന്നു” എന്ന തലക്കെട്ടിൽ മർകസ് നോളേജ് സിറ്റിയിലെ മലൈബാർ ഫൌണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ഡെവലപ്പ്മന്റിൻ്റെ ആഭിമുഖ്യത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവമേനോൻ ഹാളിൽ വെച്ച് നടന്ന സെമിനാർ സിറാജ് ദിനപത്രം പബ്ലിഷർ സി മുഹമ്മദ് ഫൈസി മോഡറേറ്ററായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസോസിയേറ്റ് എഡിറ്റർ എം പി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. മധ്യമ നിലപാടിൽ നിലനിൽക്കുക എന്നതാണ് ഇസ്‌ലാമിന്റെ രസതന്ത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക തത്വങ്ങളിൽ തീവ്രതയോ വിട്ടുവീഴ്ചയോ ചെയ്യാതെ മധ്യമ നിലപാടിൽ അടിയുറച്ചു നിൽക്കലാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ചരിത്ര വഴിയിലെ മുത്തുനബി’ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ സീനിയർ പ്രൊഫസറും ചരിത്രകാരനുമായ ഡോ ശിവദാസൻ പി, ‘ഏറനാടിൻ നബിയവർ’ എന്ന വിഷയത്തിൽ കവിയും മാധ്യമ പ്രവർത്തകനുമായ ഒ പി സുരേഷ് , സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസാരിച്ചു. അൽ വാരിസ് മുഹമ്മദ് കടക്കൽ സ്വാഗതവും ഡോ അബ്ദുൽ റഹ്‌മാൻ കെസി നന്ദിയും പറഞ്ഞു.Content Highlights:An academic seminar titled Muthu Velicham Thirunabiye Ariyunnu was held under Malabar Foundation at Markaz Knowledge City. Siraj Daily publisher C Muhammed Faisy moderated the event held at KP Kesava Menon Hall. Senior journalist MP Prashanth delivered the keynote address on Islamic principles.