മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Wait 5 sec.

തൃശൂർ| ചാലക്കുടിയിൽ ഓട്ടോറിക്ഷയിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. രഘുവിന്റെ ലൈസൻസ് 30 ദിവസത്തേക്കും ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസ് 15 ദിവസത്തേക്കുമാണ് സസ്‌പെൻഡ് ചെയ്തത്. മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം നടന്നത്. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ ധനേഷ് കലാഭവൻ മണി സ്റ്റാൻഡിൽനിന്ന് ഇലക്ട്രിക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്ര ആരംഭിച്ചപ്പോൾ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല.തുടർന്ന് ഡോക്ടർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ ഡ്രൈവർ മീറ്റർ ഇട്ടു. എന്നാൽ നിശ്ചിത നിരക്കിൽ കൂടുതൽ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടായി. പിന്നാലെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചുകൊണ്ടുപോയ ഡ്രൈവർ മറ്റ് തൊഴിലാളികളെയും വിളിച്ചുകൂട്ടി ഡോക്ടറെ മർദിക്കുകയായിരുന്നു.Content Highlights:MVD suspended the licenses of three Chalakudy auto drivers for assaulting a doctor who demanded meter-based fare. Driver Raghu’s license was suspended for 30 days, while Benny and Ramdas received 15-day suspensions. The department also mandated road safety training for all three involved drivers.