കൊച്ചി| സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോളജ് വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർഥിയായ എസ് ഹരിക്കെതിരെയാണ് തൃക്കാക്കര പോലീസ് നടപടി സ്വീകരിച്ചത്.കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഡിസംബർ മുതൽ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് അവയിൽ കൃത്രിമ മാറ്റങ്ങൾ വരുത്തി പ്രചരിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. കോളജിലെ വിവിധ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങളും വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിദ്യാർഥിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.Content Highlights:Thrikkakara police registered a case against a second-year BBA student at Bharata Mata College for circulating morphed photos of classmates and faculty. The action followed a complaint by the principal in-charge. Police are conducting a detailed probe, though the suspect is not yet in custody.