ദുബൈ | സ്വന്തം നാട്ടിലെ കലാ-വിനോദ രംഗങ്ങളിലെ പ്രമുഖ വ്യക്തിയെ വന്‍ വിസ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതു. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) അറിയിച്ചതാണ് ഇക്കാര്യം. യു എ ഇയില്‍ മികച്ച തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വലിയ തുക ഈടാക്കി വ്യാജ ഫ്രീലാന്‍സ് വിസകള്‍ വിതരണം ചെയ്തതിനാണ് നടപടി.വിസകളും റെസിഡന്‍സി പെര്‍മിറ്റുകളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചത്. വിമാനത്താവളത്തില്‍ ഒരു വ്യക്തിയുടെ കൈവശം വ്യാജ യാത്രാരേഖകള്‍ കണ്ടെത്തിയതാണ് തട്ടിപ്പ് ശൃംഖലയെ പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനകളിലൂടെയും രഹസ്യാന്വേഷണങ്ങളിലൂടെയും തട്ടിപ്പ് പൂര്‍ണമായി സ്ഥിരീകരിക്കുകയായിരുന്നു.ഔദ്യോഗിക നടപടിക്രമങ്ങളോ സര്‍ക്കാര്‍ അംഗീകാരങ്ങളോ ഇല്ലാതെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പ്രതി നിരവധി വ്യക്തികളെയും സ്ഥാപനങ്ങളെയും കബളിപ്പിച്ചത്. യു എ ഇയില്‍ ജോലി അന്വേഷിക്കുന്നവരെയും രാജ്യത്ത് പ്രവേശിക്കാനും വിസ നിയമവിധേയമാക്കാനും ആഗ്രഹിക്കുന്നവരെയുമാണ് ഇയാള്‍ പ്രധാനമായും വലയിലാക്കിയിരുന്നതെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സആബി വ്യക്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും സാമൂഹിക മാധ്യമങ്ങളും ദുരുപയോഗം ചെയ്താണ് ഇയാള്‍ വ്യാജ ഓഫറുകള്‍ ആളുകളിലേക്ക് എത്തിച്ചിരുന്നത്.Content Highlights: Dubai authorities arrested a prominent artist for promoting fake freelance visas on social media. The suspect targeted job seekers, charging high fees for illegal residency permits. GDRFA Dubai and Dubai Police traced the fraud through evidence, warning residents against unauthorized visa offers.