ഓണ്‍ലൈന്‍ വഴി 2 കോടി കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായതായി യുണിസെഫ്

Wait 5 sec.

ന്യൂയോര്‍ക്ക്  | ഓണ്‍ലൈനിലൂടെ 21 രാജ്യങ്ങളിലായി ഒരു വര്‍ഷത്തിനിടെ രണ്ട് കോടിയോളം കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയായതായി ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംഘടനയായ യുണിസെഫിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട്.12നും 17നും ഇടയില്‍ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 1.5 കോടിയിലധികം കുട്ടികള്‍ക്ക് താത്്പര്യമില്ലാത്ത അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ 90 ലക്ഷത്തോളം കുട്ടികളോട് നിര്‍ബന്ധിതമായി ലൈംഗിക സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനോ ചിത്രങ്ങള്‍ പങ്കുവെക്കാനോ ആവശ്യപ്പെട്ടു. 40 ലക്ഷത്തോളം കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. 60 ശതമാനത്തോളം അതിക്രമങ്ങളും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടന്നത്.കൂടാതെ, 57 ശതമാനം കേസുകളിലും അപരിചിതരേക്കാള്‍ കുട്ടികള്‍ക്ക് നേരത്തെ പരിചയമുള്ളവരോ സഹപാഠികളോ ബന്ധുക്കളോ ആണ് കുറ്റകൃത്യം നടത്തിയതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക്് ഇരകളാകുന്ന കുട്ടികളില്‍ കടുത്ത മാനസികാഘാതവും ആത്മഹത്യാ പ്രവണതയും ഉണ്ടാക്കുന്നു. പേടിയും സഹായം തേടേണ്ട വഴികളെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം 40 ശതമാനത്തിലധികം കുട്ടികളും ഈ വിവരങ്ങള്‍ ആരോടും പങ്കുവെക്കുന്നില്ല. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പോലീസിലോ ഹെല്‍പ്പ് ലൈനുകളിലോ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. Content Highlights:A UNICEF report reveals that nearly 20 million children faced online sexual exploitation across 21 countries within a year. About 60 percent of abuses occurred on major social media platforms like Facebook, Instagram, and WhatsApp. Over 40 percent of victims remain silent due to fear and lack of awareness.