കാന്തപുരത്തെ വസ്തുതാ വിരുദ്ധമായി വിമർശിക്കുന്ന പോസ്റ്റ് ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ച് മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | സ്ത്രീ പൊതുരംഗ പ്രവേശവുമായി ബന്ധപെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ മതപരമായ പരാമർശങ്ങൾക്കെതിരായ തന്റെ അഭിപ്രായപ്രകടനം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി നടത്തിയ അബദ്ധജടിലമായ പ്രയോഗങ്ങൾ വിവാദമായത്തിന് പിന്നാലെയാണ് നടപടി. ഇന്നത്തെ ക്യാബിനറ്റ് ബ്രീഫിംഗിനിടെ ഇതു സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനമാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രി നീക്കം ചെയ്തത്.മുഖ്യമന്ത്രി നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്തവാനയിലെ വസ്തുകള്‍ സുന്നി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയിരുന്നു. മതപരമായ ആഘോഷങ്ങളില്‍ സ്വീകരിക്കേണ്ട മത നിയമങ്ങളെകുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്ത നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വസ്തുതാ വിരുദ്ധമായിപ്പോയെന്നും മുഖ്യ മന്ത്രിയെ പ്രസ്ഥാന നേതാക്കള്‍ നേരിട്ട് ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ്, `ആ പ്രസ്താവനയോട് യോജിപ്പില്ലെ`ന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ നൽകിയ വീഡിയോ പിൻവലിച്ചത്.കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ വിമർശനം. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് അടക്കം ആവശ്യപ്പെട്ടിരുന്നു.Content Highlights:​Chief Minister VD Satheesan deleted a video from his social media accounts containing remarks against Indian Grand Mufti Kanthapuram AP Aboobacker Musliyar. Sunni leaders met Satheesan and clarified the facts regarding Samastha statement, prompting him to remove the video post.