കോഴിക്കോട് | ജനാധിപത്യ സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ, മത പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ മതപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനും മത നിയമങ്ങള്‍ പറയാനും അവകാശങ്ങളുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി. എല്ലാ മതക്കാരും അത് നിര്‍വഹിക്കാറുണ്ട്. ശബരിമലയിലെ ആചാരങ്ങളായാലും ചര്‍ച്ചില്‍ പോകുന്ന സ്ത്രീകളുടെ വേഷവിധാന നിയമങ്ങളായാലും മതങ്ങളുടെ വക്താക്കള്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പറഞ്ഞത് നാം കണ്ടതാണ്.എന്നാല്‍, സ്ത്രീകളെ പ്രദര്‍ശന വസ്തു ആക്കുന്ന സമീപനത്തിനെതിരെ ഒരു മതപണ്ഡിതന്‍ പ്രസ്താവന ഇറക്കിയതിന്, ചില രാഷ്ട്രീയ താല്‍പ്പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ബോധപൂര്‍വ്വമായ വേട്ടയാടല്‍, ആധുനിക കാലത്ത് വേരുറപ്പിച്ചു കൊണ്ടിരിക്കുന്ന ‘ഇസ്ലാമോഫോബിയയുടെ’ വളഞ്ഞ വഴികളാണ് അടയാളപ്പെടുത്തുന്നത്. മതപരമായ വൈവിധ്യങ്ങളെയും പ്രമാണങ്ങളെയും സാമാന്യവ്യാഖ്യാനങ്ങളിലൂടെ കറുപ്പില്‍ ചാലിച്ച് അവതരിപ്പിച്ച് ഒരു സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കുടിലതന്ത്രമാണ് ഇവിടെ നടപ്പിലാകുന്നത്.ഭിന്നിപ്പിന്റെയും തെറ്റിദ്ധാരണയുടെയും ഇന്ധനമൊഴിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇത്തരം അജണ്ടകളെ കേരളീയ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.ബഹുസ്വരതയുടെ യഥാര്‍ത്ഥ അന്തസ്സത്തയായ പരസ്പര ബഹുമാനവും സംവാദ സംസ്‌കാരവും കാത്തുസൂക്ഷിച്ചുകൊണ്ട്, വ്യാജമായ ധാര്‍മ്മികരോക്ഷങ്ങളെയും ഒരു സമൂഹത്തെ മാത്രം അടയാളപ്പെടുത്തി അധിക്ഷേപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെയും നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നു.യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, സത്താര്‍ പന്തലൂര്‍, റിയാസ് റഹ്മാനി മംഗലാപുരം,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി, നസീര്‍ മൂരിയാട്, മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍ ,അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അനീസ് കൗസരി കര്‍ണാടക എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു. Content Highlights:SKSSF stated that religious scholars have the right to convey religious rules just as citizens express their views in a democracy. The organization alleged that selective targeted campaigns against a religious scholar reflect growing Islamophobia. Prominent leaders including Panakkad Sayyid Hameed Ali Shihab Thangal attended the meeting in Kozhikode