ജനീവ | ശാന്തസമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസം വരും മാസങ്ങളില്‍ അതി തീവ്രമായി ശക്തിപ്പെടാനും 2027-ന്റെ തുടക്കം വരെ തുടരാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കി.എല്‍നിനോ വരുന്ന ഫെബ്രുവരി വരെ ഉയര്‍ന്ന തീവ്രതയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. നിരീക്ഷണ സംവിധാനങ്ങള്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ എല്‍നിനോ പ്രതിഭാസമായിരിക്കും ഇതെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്താണ് നിലവിലെ സാഹചര്യങ്ങളെന്നും ഡബ്ല്യു എം ഒ ഡയറക്ടര്‍ ജനറല്‍ സെലെസ്റ്റെ സൗലോ ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഈ വര്‍ഷാവസാനത്തോടെ എല്‍നിനോ അതിന്റെ പരമാവധി തീവ്രതയിലെത്തുമെങ്കിലും ഇതിന്റെ ആഘാതം 2027 വരെ നീണ്ടുനില്‍ക്കും. ഈ കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ക്കും ജനവിഭാഗങ്ങള്‍ക്കും വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച ഡബ്ല്യു എം ഒ കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ദുരന്തനിവാരണം എന്നീ മേഖലകള്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. വരും മാസങ്ങളില്‍ ദക്ഷിണേഷ്യ, ആമസോണ്‍ മേഖലകള്‍, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിനും അതികഠിനമായ ചൂടിനും ഇത് വഴിവെച്ചേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.എന്താണ് എല്‍ നിനോ പ്രതിഭാസംപസഫിക് സമുദ്രത്തിലെ ജലോപരിതലം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുന്നതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് എല്‍ നിനോ. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന ഈ വര്‍ധന അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിയെയും മഴയുടെ ലഭ്യതയെയും സാരമായി ബാധിക്കുന്നു.ചില പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും ഉഷ്ണതരംഗത്തിനും ഇത് കാരണമാകുമ്പോള്‍, മറ്റ് ചിലയിടങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിനും കനത്ത മഴയ്ക്കും വഴിവെക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മണ്‍സൂണ്‍ മഴ കുറയുന്നതിനും എല്‍നിനോ കാരണമാകാറുണ്ട്. സാധാരണയായി 2 മുതല്‍ 7 വര്‍ഷം വരെയുള്ള ഇടവേളകളിലാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത്. Content Highlights:The World Meteorological Organization warned that an extremely intense El Nino will peak by late this year and persist until early 2027. WMO Director-General Celeste Saulo stated conditions surpass standards used over the past four decades. The event threatens global agriculture, health, and energy.