കാഠ്മണ്ഡു| നേപ്പാളിലെ മിന്നൽ പ്രളയമുണ്ടായി പത്താം നാൾ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്നാണ് തൊഴിലാളികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.നേപ്പാളിലെ വിവിധ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളിൽ ഇനിയും ആളുകൾ ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.കഴിഞ്ഞ മാസം 26നാണ് നേപ്പാളിൽ ശക്തമായ മിന്നൽ പ്രളയമുണ്ടായത്. അന്ന് 40 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയതായാണ് വിവരം. തുരങ്കത്തിനുള്ളിൽ നിന്ന് കൂടുതൽ ആളുകളുടെ ശബ്ദം കേൾക്കുന്നുണ്ടെന്നത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.നേപ്പാളിലെ വിവിധ ജലവൈദ്യുതി പദ്ധതികളിലായി 900ലേറെ തൊഴിലാളികൾ ജോലി ചെയ്തുവരികയായിരുന്നു. ഇവരിൽ 500ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിയിരിക്കാമെന്നാണ് രക്ഷാപ്രവർത്തകരുടെ സംശയം. കൂടുതൽ പേരെ ജീവനോടെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.Content Highlights:Two workers trapped for ten days in a tunnel at the Trishuli Hydroelectric Project following severe flash floods in Nepal were rescued alive. Search operations continue as over 500 workers are feared trapped in various tunnels. Rescuers report hearing voices inside the Trishuli project tunnel.