ജിദ്ദ : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് നജ്റാൻ, ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയും ഇടിമിന്നലും വെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നു.മേൽ പ്രദേശങ്ങൾക്ക് പുറമേ റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക്, മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയും വ്യക്തമാക്കി.ചെങ്കടലിലെ ഉപരിതല കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക് ദിശയിലേക്ക് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം 1 മുതൽ 2 മീറ്റർ വരെയായിരിക്കും.The post സൗദിയിലെ അഞ്ച് മേഖലകളിൽ ഇന്ന് മഴക്കും വെള്ളപ്പാച്ചിലിനും സാധ്യത appeared first on Arabian Malayali.