പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദമായ പോലീസ് ജീപ്പ് മാറ്റി; പോലീസുകാര്‍ക്ക് ഷെഡ് നിര്‍മിക്കും

Wait 5 sec.

കണ്ണൂര്‍| പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ വിവാദ പോലീസ് ജീപ്പ് സ്റ്റേഷന്‍ മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വര്‍ഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം പോാലീസുകാര്‍ക്കായി പുതിയ ഷെഡ് നിര്‍മ്മിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ താത്കാലിക ഷെല്‍ട്ടര്‍ ആയിരുന്നു ഈ ജീപ്പ്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നില്‍ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചര്‍ച്ചയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജീപ്പ് മാറ്റുന്നത്.Content Highlights:The controversial police jeep kept in front of Pinarayi Vijayan’s residence in Kannur for ten years has been removed. Kannur Police Commissioner stated that a new shelter will be built for the duty officers. The issue regarding ongoing security and the dilapidated jeep had sparked debate.