കിയ കാർണിവൽ ഹൈബ്രിഡ് ഇന്ത്യയിലേക്ക്; കാറെൻസ് ക്ലാവിസ് സിഎൻജിയും സൊറെന്റോയും പിന്നാലെ

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യൻ വാഹന പ്രേമികൾക്കായി കാർണിവൽ ഹൈബ്രിഡ് (Kia Carnival Hybrid) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോ എസ് യു വിക്കു പിന്നാലെയാണ് കാർണിവൽ ഹൈബ്രിഡ് മോഡലും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. സൊറെന്റോ ഹൈബ്രിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.6 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളും ഉൾപ്പെടുത്തി വരുന്ന ഈ മോഡൽ ഉടൻ തന്നെ വിപണിയിൽ എത്തിയേക്കും.1.6 ലിറ്റർ പെട്രോൾ എൻജിൻ 178 ബി എച്ച് പി (bhp) കരുത്തും 265 എൻ എം (Nm) ടോർക്കും ഉൽപ്പാദിപ്പിക്കും. ഇതിലെ ഇലക്ട്രിക് മോട്ടോർ (Electric Motor) 72 ബി എച്ച് പി കരുത്തും 304 എൻ എം ടോർക്കും നൽകുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമായിരിക്കും ഈ എൻജിൻ ലഭ്യമാകുക.പുതിയ ഫീച്ചറുകളും അപ്‌ഗ്രേഡുകളും ഉൾപ്പെടുത്തി മൈ 26 (MY26) അപ്‌ഗ്രേഡായായിരിക്കും ഈ എം പി വി (MPV) മോഡൽ വിപണിയിൽ എത്തുക. നിലവിലെ ഡീസൽ പതിപ്പിന് 59.64 ലക്ഷം രൂപയാണ് എക്സ് ഷോറൂം (Ex-showroom) വില. എന്നാൽ പുതിയ ഹൈബ്രിഡ് പതിപ്പിന് 56 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.കിയയുടെ ഇന്ത്യയിലെ ആദ്യ എച്ച് ഇ വി (HEV) മോഡലുകളാണ് കാർണിവലും സൊറെന്റോ ഹൈബ്രിഡും. വരും വർഷങ്ങളിൽ കാറെൻസ് ക്ലാവിസ്, സോനെറ്റ്, സെൽറ്റോസ് എന്നിവയുടെ ഹൈബ്രിഡ് പതിപ്പുകളും വിപണിയിൽ എത്തും. ഇതോടെ കിയ നിരയിലെ മിക്ക വാഹനങ്ങൾക്കും ചുരുങ്ങിയത് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാകും. ഇതിനുപുറമെ, കാറെൻസ് ക്ലാവിസ് സി എൻ ജി (CNG) പതിപ്പും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.Content HighlightsKia has announced the Carnival Hybrid for the Indian market featuring a 1.6-litre petrol hybrid powertrain. Expected to launch later this year as an MY26 upgrade, it will be priced around Rs 56 lakh. Kia also plans to introduce hybrid versions for Carens Clavis, Sonet, and Seltos soon.