പത്തനംതിട്ട| പട്ടിയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠന്റെ അഞ്ച് വാരിയെല്ല് ചവിട്ടി ഒടിച്ച കേസില്‍ സഹോദരന്‍ അറസ്റ്റില്‍.പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടിക ഐമാലി കുറ്റിയില്‍ വീട്ടില്‍ ഷാജി(45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്.ആഗസ്റ്റ് 29 ശനിയാഴ്ച വൈകീട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് രാവിലെ ഷാജി വളര്‍ത്തുന്ന പട്ടിയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന പട്ടിയുടെ ശരീരത്ത് മുറിവുകള്‍ കാണപ്പെടുകയും സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നും , അതിനാല്‍ മറ്റു പട്ടികള്‍ കടിച്ച് ആണ് പ്രതിയുടെ പട്ടിക്ക് മുറിവ് പറ്റിയത് എന്നും ആരോപിച്ചായിരുന്നു ആക്രമണം.വാരിയെല്ല് ചവിട്ടിയൊടിച്ചതിന് പുറമേ, താക്കോല്‍ക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട സി ഐ ജി അരുണ്‍, എസ് ഐമാരായ അനീഷ് എബ്രഹാം, ആന്‍സുദീന്‍, എസ് സി പി ഒമാരായ അല്‍സാം, വിജേഷ്, സുബിന്‍, സി പി ഒമാരായ മിഥുന്‍, അരുണ്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights:Pathanamthitta police arrested Shaji for brutally assaulting his elder brother Santhosh and fracturing five of his ribs over a dispute regarding a pet dog. The accused also attacked the victim using a key ring. The court remanded him to judicial custody.