മുബൈ | നവി മുംബൈയിലെ കാമോത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. 30 വയസ്സുകാരനായ ഡ്രൈവറാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസില്‍ തനിച്ചായ കുട്ടിയെ ഡ്രൈവര്‍ ഉപദ്രവിക്കുകയായിരുന്നു.വീട്ടിലെത്തിയ കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിന്നാലെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. Content Highlights:A 30-year-old school bus driver was arrested in Kamothe, Navi Mumbai, for assaulting a three-year-old girl inside an empty bus. The incident came to light after the child complained of stomach pain to her family. Police registered a case under the POCSO Act, and the court remanded him to custody.