കോഴിക്കോട്| ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മെമ്പേഴ്‌സ് മീറ്റ് 2026, “പ്രൈഡ് ഓണം പ്രൗഡ് ഓണം” എന്ന പേരിൽ വിപുലമായ ഓണാഘോഷങ്ങളോടെ കോഴിക്കോട് സംഘടിപ്പിച്ചു.രണ്ട് ലക്ഷത്തിനടുത്ത് മെമ്പർമാരുമായി കേരളത്തിനകത്തും പുറത്തും 45-ലധികം ശാഖകളുള്ള പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളാലും അംഗങ്ങളുടെ സജീവ പങ്കാളിത്തത്താലും ശ്രദ്ധേയമായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, ഒരു വനിതാ ജീവനക്കാരി മാവേലിയുടെ വേഷത്തിൽ പരിപാടിയിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേറിട്ട അവതരണം അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് സൊസൈറ്റി സി.ഇ.ഒ. ശൈലേഷ് സി. നായർ പറഞ്ഞു.18 വയസ്സ് മുതൽ 87 വയസ്സുള്ള അപ്പുക്കുട്ടിയേട്ടൻ വരെയുള്ള വിവിധ പ്രായത്തിലുള്ള അംഗങ്ങളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പ്രായഭേദമന്യേ എല്ലാവരെയും ഒരുമിപ്പിച്ച ആഘോഷം ഏറെ വ്യത്യസ്തവും ആകർഷകവുമായിരുന്നു. പ്രൈഡ് സൊസൈറ്റി സി.ഇ.ഒ. ശൈലേഷ് സി. നായർ അധ്യക്ഷത വഹിച്ച ചടങ്ങ് സൊസൈറ്റി ചെയർമാൻ ഡോ. എൻ. സായ്റാം ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പൗസൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം. സുകുമാരൻ സ്വാഗതം ആശംസിക്കുകയും സൊസൈറ്റി സ്റ്റേറ്റ് അഡ്വൈസർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഡയറക്ടർമാരായ ലാലി ജോസഫ്, ഗിരിദാസൻ, അജിത്കുമാർ, ആർ. രാജേന്ദ്രൻ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർമാരായ ജോസഫ്, ദിനേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആവേശകരമായ ഓണക്കളികളും അരങ്ങേറി. അംഗങ്ങളുടെ കലാപരമായ കഴിവുകളും കൂട്ടായ്മയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകർന്നുനൽകിയ “പ്രൈഡ് ഓണം പ്രൗഡ് ഓണം 2026” എല്ലാവരുടെയും ഹൃദയത്തിൽ വലിയൊരു ഓർമയായി നിലനിൽക്കുന്ന മനോഹരമായ ആഘോഷമായി മാറി.Content Highlights:Pride Multi State Credit Co-operative Society held its members meet and Onam celebration ‘Pride Onam Proud Onam 2026’ in Kozhikode. Chairman Dr N Sairam inaugurated the event chaired by CEO Shailesh C Nair. A female employee portraying Mahabali was a major highlight of the gathering.