ഇടുക്കി|ഇടുക്കി കുമാരമംഗലം പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. കുമാരമംഗലം പോക്‌സോ കേസിലെ രണ്ടാം പ്രതിയാണ് തങ്കച്ചന്‍.കേസില്‍ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ് വിധി പറയല്‍ മാറ്റിവെച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു തങ്കച്ചന്‍. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:The second accused in the 2017 Kumaramangalam POCSO case was found dead in Kottayam. The 65-year-old deceased failed to appear in court ahead of the final verdict this week. The victim was a minor who was subjected to abuse at various locations.