ചങ്ങനാശേരിയില്‍ സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Wait 5 sec.

തിരുവല്ല| ചങ്ങനാശേരിയില്‍ സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ പരേതനായ എന്‍ സി രാജ്യവിന്റെ മകന്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്.ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപത്താണ് അപകടമുണ്ടായത്. ഓണാഘോഷ പരിപാടികളുടെ തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് യുവാക്കള്‍. കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്ന സച്ചിന്‍, മാള്‍ട്ടയിലേക്ക് പോകാന്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവല്ല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.Content Highlights:Two youths died in a tragic collision between a scooter and a lorry on the Alappuzha-Changanassery road near Kondur. The deceased were identified as Ebin P David John and Sachin Raju, who were out to get food during Onam celebrations. Police shifted their bodies to Thiruvalla Taluk Hospital.