ഡെറാഡൂണ്‍|ശക്തമായ മഴയെതുടര്‍ന്ന് ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണിടിച്ചിനൊപ്പം പാറ വീഴ്ചയും കാരണം സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു. പിത്തോറഗഢ്, നൈനിറ്റാള്‍, ചമോലി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റോഡുകള്‍ അടച്ചത്. ഈ ജില്ലകളില്‍ യഥാക്രമം 14, 12, 10 റോഡുകളാണ് അടച്ചത്. പൗറിയില്‍ ഏഴ് റോഡുകളും ബാഗേശ്വര്‍, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി ജില്ലകളില്‍ ആറ് വീതം റോഡുകളും അടച്ചു. ഡെറാഡൂണില്‍ നാല് റോഡുകളും ഹരിദ്വാറില്‍ ഒരു റോഡും അടച്ചിട്ടുണ്ട്.അതേസമയം അല്‍മോറ, ചംപാവത്, ഉധം സിങ് നഗര്‍ ജില്ലകളില്‍ റോഡ് അടച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമായും മലയോര ജില്ലകളിലാണ് ഗതാഗത തടസ്സം രൂക്ഷമായത്.അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഓഗസ്റ്റ് 23ന് ഭംഗേലിഗഡിന് സമീപം സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ യമുനോത്രി തീര്‍ത്ഥാടന യാത്ര ജാങ്കി ചട്ടി-യമുനോത്രി പാതവഴി തിരിച്ച് വിട്ടിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേനയായ എസ്ഡിആര്‍എഫിനെ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് ദിവസം വരെ വേണ്ടിവരുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ ശാര്‍ദുല്‍ ഗുസൈന്‍ പറഞ്ഞു.Content Highlights:Heavy rains triggered severe landslides across Uttarakhand, blocking the Badrinath National Highway and shutting down over 72 roads. The worst-affected districts include Pithoragarh, Nainital, and Chamoli. Officials warned of continued heavy rainfall while SDRF teams manage pilgrim safety.