ദുബായിലെയും ഷാർജയിലെയും ഓഫീസുകളിൽ അൽ ഫർദാൻ എക്സ്ചേഞ്ച് ഓണം ആഘോഷിച്ചു. മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജീവനക്കാരോടൊപ്പം ഓണം ആഘോഷിക്കുകയും ഓണത്തിന്‍റെ സാംസ്കാരിക പ്രാധാന്യവും തന്‍റെ അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു. പരമ്പരാഗത നിലവിളക്ക് തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കേരള സമൂഹത്തിന്‍റെ യുഎഇയുടെ വളർച്ചയിലെ സംഭാവനകളെ പ്രശംസിച്ച അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ, വിവിധ സംസ്കാരങ്ങളെയും ആഘോഷങ്ങളെയും പിന്തുണയ്ക്കാനുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധത വ്യക്തമാക്കി. ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സമ്മർ ബൊണാൻസ ക്യാമ്പയിനും അവതരിപ്പിച്ചു. സെപ്റ്റംബർ 30 വരെ നടക്കുന്ന ക്യാമ്പയിനിൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. ഓണത്തിന്‍റെ ഒരുമയും സൗഹൃദവും പങ്കുവെച്ച ആഘോഷം കേരള സമൂഹവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാന്‍ സഹായിച്ചുവെന്ന് സംഘാടകർ അറിയിച്ചു.