കെ ജി എം ഒ എ എതിര്‍പ്പു തള്ളി; ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി

Wait 5 sec.

തിരുവനന്തപുരം | കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പുകള്‍ തള്ളി ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുനര്‍ വിന്യാസമെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.പ്രധാന ആശുപത്രികളിലെ ആറ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ല. പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരില്‍ 15 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയില്‍ മാത്രം പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള 74 ഡോക്ടര്‍മാരെ ഇതിനായി പുനര്‍വിന്യസിക്കും.ആവശ്യാനുസരണം നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കും. ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും.ഈ മാതൃക പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഈ പദ്ധതിക്കായി പി ജി യോഗ്യതയുള്ള അസിസ്റ്റന്റ് സര്‍ജന്മാരെ ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരായി താത്കാലികമായി നിയമിക്കും. പിന്നീട് ഈ തസ്തികകള്‍ പുനര്‍ നാമകരണം ചെയ്യും. പുനര്‍വിന്യസിക്കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പകരമായി, ജോലിഭാരം കുറഞ്ഞ ആശുപത്രികളില്‍ നിന്നും പുതുതായി നിയമിക്കുന്ന പി ജി യോഗ്യതയുള്ള അസിസ്റ്റന്റ് സര്‍ജന്മാരില്‍ നിന്നും ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. Content Highlights:Kerala health department finalized the doctor redeployment blueprint to ensure 24 hour specialist services in government hospitals. Despite strong opposition from KGMOA, the plan will be implemented first in Punalur, shifting doctors from primary health centers. It will later expand statewide.