പാലക്കാടിനു പിന്നാലെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനും വിഭജിക്കാന്‍ നീക്കം

Wait 5 sec.

തിരുവനന്തപുരം | നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.പാലക്കാട് ഡിവിഷന്‍ വിഭജനം കേരളത്തിനു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടന്‍ റെയില്‍വേ നീങ്ങുമെന്നാണ് സൂചന.കന്യകുമാരി, നാഗര്‍കോവില്‍ എന്നീ സ്റ്റേഷനുകള്‍ തിരുവനന്തപുരം ഡിവിഷന്റെ പ്രധാന വരുമാന മാര്‍ഗമാണ്. നാഗര്‍കോവില്‍ ജംഗ്ഷന്‍, നേമം, കന്യകുമാരി റെയില്‍വെ സ്റ്റേഷനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മാറ്റിയാല്‍ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികളെ തകര്‍ക്കും. വരുമാനത്തിലും വലിയ നഷ്ടമാണ് കേരളത്തിനെ കാത്തിരിക്കുന്നത്. പാലക്കാട് വിഭജനത്തിലും സമാന ആശങ്ക കേരളം അറിയിച്ചിരുന്നു. Content Highlights:The Centre is planning to bifurcate the Thiruvananthapuram railway division to create a new division based in Nagercoil. Key stations between Nemom and Nagercoil could be handed over, causing severe revenue loss for Kerala. Political pressure from Tamil Nadu is driving the proposed division move.