ഖത്തറിൽ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

Wait 5 sec.

കണ്ണൂർ| കണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിർ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൾ നസീറിന്റെയും മകനാണ് ജാസിർ.ഖത്തറിലെ ഗറാഫയിൽ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യങ്ങൾക്കായി ഒരു മാസം മുൻപാണ് ജാസിർ ഖത്തറിലെത്തിയത്.ജസീൽ, ജസ്ന എന്നിവർ സഹോദരങ്ങളാണ്. കെഎംസിസി അൽ ഇഹ്‌സാൻ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ ഖബറടക്കും.Content Highlights:Muhammed Jasir (24), a native of Mattul in Kannur, drowned in Qatar. He had arrived in Qatar a month ago and was working at a mobile shop in Gharrafa. Following procedures led by KMCC Al-Ihsan Repatriation Wing, his burial will take place in Doha.