വാഷിങ്ടണ്‍ | അമേരിക്കയില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റ് ഗുജറാത്ത് സ്വദേശിയായ കടയുടമ കൊല്ലപ്പെട്ടു.അമേരിക്കയിലെ ടെന്നീസ് ജാക്‌സണില്‍ തന്റെ കടയില്‍ നടന്ന കൊള്ളയ്ക്കിടെ 56 കാരനായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചത്. പ്രതിക്കായിട്ടുള്ള അന്വേഷണം തുടരുകയാണ്. ഗുജറാത്തിലെ മെഹ്സാന സ്വദേശിയായ സുരേഷ് പര്‍സോത്തംദാസ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 20നായിരുന്നു സംഭവംകൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുരേഷ് പട്ടേല്‍ ഇവിടെ പുതിയ കട ആരംഭിച്ചത്.രാത്രി 9 ഓടെ കടയില്‍ കവര്‍ച്ചയും വെടിവെപ്പും നടന്നതായി പോലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതികള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ച് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരോട് പണം ആവശ്യപ്പെട്ടതായി പോലീസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.ജീവനക്കാരന്റെ പക്കല്‍ നിന്ന് പണം കൈക്കലാക്കിയ ശേഷം പ്രതി നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയത്ത് സുരേഷ് പട്ടേലിന്റെ 19 വയസ്സുള്ള മകളും കടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.Content Highlights: A 56-year-old Indian-origin shop owner, Suresh Patel from Gujarat, was shot dead during a robbery at his store in Jackson, Tennessee. The incident took place around 9 PM when armed robbers demanded money and opened fire. Police have initiated a search to arrest the culprits behind the shooting.