കാസര്‍കോട്| കുമ്പളയില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബ്ബന്നൂര്‍ സ്വദേശി ഹസന്‍ ആസിഫ് (33), ഇയാളുടെ ബന്ധുവും മൊഗ്രാല്‍ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി ബില്‍ അടയ്ക്കാനെന്ന വ്യാജേന ആസിഫിന്റെ ഭാര്യ റിസ്വാന ഇയാളില്‍ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്നു.ഈ പണം തിരികെ നല്‍കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തുകയായിരുന്നു. പിന്നീട് കടയിലെത്തി 1 ലക്ഷം കൂടി ആവശ്യപ്പെടുകയും, തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ കമുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.Content Highlights:Kumbla police arrested Hassan Asif and his relative Muhammad Siraj for extorting money from a 64-year-old trader using a honeytrap scheme. The duo trapped the victim after his relative borrowed money, staged photographs, and demanded ₹1 lakh. Police registered a case following the trader’s complaint.