തിരുവനന്തപുരം | നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.പോസ്റ്റില്‍ ‘ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനം ഉയര്‍ന്നതോടെയാണ് തരൂരിന്റെ ഖേദപ്രകടനം.അതേ സമയം , ‘ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന ആളുകള്‍ കരുതുന്ന ആര്‍ഥത്തില്‍ അല്ല താന്‍ ആ വാക്ക് ഉപയോഗിച്ചതെന്നും ആ വാക്കിന് നാടകീയം എന്ന് മാത്രമല്ല അര്‍ഥമെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. ‘സംഘര്‍ഷഭരിതമായ സാഹചര്യം, സംഭവപരമ്പര’ എന്നും അതിന് നിര്‍വചനം ഉണ്ട്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ അത് ഉദ്ദേശിച്ചത്. എങ്കിലും, തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ള ഒരു വാക്ക് തെരഞ്ഞെടുത്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്ന് തരൂര്‍ വിശദീകരിച്ചു.നേപ്പാള്‍ മിന്നല്‍ പ്രളയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നെന്ന് തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.കാഠ്മണ്ഡുവില്‍ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത്. ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെ പിന്തുണച്ച തരൂര്‍ നേപ്പാളിന് എല്ലാവിധ സഹായവും ആവശ്യമാണെന്നും എക്സില്‍ കുറിച്ചു.Content Highlights: Congress MP Shashi Tharoor expressed regret after his post regarding the Nepal flash floods sparked controversy over the word drama. He clarified on X that he intended to describe a dramatic or tense situation rather than mock the event. Tharoor acknowledged the poor choice of words after facing online backlash.