തൃശൂര്‍| യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന ധന്യ എസ് ആറിനെതിരെ കേസെടുത്ത് സൈബര്‍ പോലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തിലാണ് കേസ്. തൃശൂര്‍ സിറ്റി സൈബര്‍ പോലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണം. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ദീപ്തി കല്യാണി പരാതി നല്‍കുകയായിരുന്നു.നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ധന്യ എസ് ആറിനെതിരെ പോലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി ധന്യ കടന്നുകളഞ്ഞെന്നായിരുന്നു എഫ്ഐആറിലുള്ളത്.Content Highlights:Thrissur Cyber Police registered a case against YouTuber Dhanya SR, known as Helen of Sparta, for making abusive remarks against transwoman Deepti Kalyani. The complaint was filed with the Thrissur City Police Commissioner regarding a viral social media video. Charges carry up to two years of imprisonment.