തിരുവല്ല | തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബേങ്ക് ഭരണ സമിതി പിരിച്ചുവിട്ട നടപടിക്കെതിരെ സി പി എം. നടപടി നിയമവിരുദ്ധമാണെന്നും അതിനെ ഡി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രസ്താവനയില്‍ ആരോപിച്ചു.നിലവില്‍ ബേങ്ക് രണ്ടുകോടി ലാഭത്തിലാണ്. അത് സംബന്ധിച്ച് 18.8.2026-ല്‍ റിസര്‍വ് ബേങ്ക് അഭിനന്ദിച്ചതിന്റെ രേഖകള്‍ ബേങ്കിലുണ്ട്. കിട്ടാക്കടത്തില്‍ 28 കോടി പിരിച്ചെടുത്ത ഭരണ സമിതിയാണ് നിലവിലുണ്ടായിരുന്നത്. വായ്പ നല്‍കാന്‍ 30 കോടി രൂപ ബേങ്കിലുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷം ബേങ്കിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് യു ഡി എഫ് നേതൃത്വം നടത്തിയത്. അതിനായി നിക്ഷേപകരില്‍ സമ്മര്‍ദം ചെലുത്തി നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചവരാണ് ഇപ്പോള്‍ നിക്ഷേപം കുറഞ്ഞെന്ന് വിലപിക്കുന്നത്. 65 കോടിയാണ് ഇങ്ങനെ പിന്‍വലിപ്പിച്ചത്. ബേങ്കിനെതിരെ വീടു കയറി പ്രചാരണം നടത്തിയായിരുന്നു ഇത്.യു ഡി എഫ് ഭരിച്ചിരുന്ന കാലത്തെ വന്‍ അഴിമതിയും വഴിവിട്ട നടപടികളും ബേങ്കിനെ തകര്‍ത്ത ഘട്ടത്തിലാണ് എല്‍ ഡി എഫ് ഭരണസമിതി അധികാരത്തില്‍ വന്നത്. യു ഡി എഫ് കാലത്ത് വസ്തുവിന്റെ മൂല്യം കൂട്ടിക്കാണിച്ച് നല്‍കിയ വന്‍ തുകയുടെ വായ്പകള്‍ കിട്ടാക്കടമായി കിടക്കുകയാണ്. ആ കാലത്തെ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണ് എല്‍ ഡി എഫിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു.Content Highlights:CPM has strongly opposed the dissolution of the Thiruvalla East Co-operative Bank governing body, terming it completely illegal. Party leaders stated that the action was politically motivated and taken without following proper legal procedures. They demanded immediate reinstatement of the board.