മുബൈ | ഗണേശോത്സവത്തിന് മുന്നോടിയായുള്ള വരവ് ഘോഷയാത്രക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയില്‍ ഭുലേശ്വറിലെ ജയ് അംബെ ചൗക്കിലുള്ള കബൂത്തര്‍ഖാനക്ക് സമീപത്തുള്ള ബലറാം മര്‍ച്ചന്റ് റോഡിലായിരുന്നു സംഭവം. സംകേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.‘ഭുലേശ്വരാച്ച രാജ’ എന്നറിയപ്പെടുന്ന ഗണേശ വിഗ്രഹം ഘോഷയാത്രയായി പന്തലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ വൈഭവ് ഘെനന്ദ് (38), പവന്‍ ചൗരസ്യ (25), ലാവണ്യ ഗനേര്‍ (5), ദിവ്യ ഗനേര്‍ (7), കുനാല്‍ കാഷിദ് (26) എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അഗ്‌നിശമന സേന, പോലീസ്, ആംബുലന്‍സുകള്‍ എന്നിവ സ്ഥലത്ത് വിന്യസിച്ചു.മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഗണേശോത്സവം ഈ വര്‍ഷം സെപ്തംബര്‍ 14-ന് ആരംഭിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് മുന്നോടിയായാണ് വിഗ്രഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള വിപുലമായ ഘോഷയാത്രകള്‍ നടക്കാറുള്ളത്.Content Highlights:A massive Ganesh idol collapsed during a procession in Mumbai, resulting in the tragic death of two individuals. Several others were reported injured during the sudden collapse. Local authorities rushed to the scene to carry out rescue operations and assist the victims.