അനധികൃതമായി സ്‌കൂളില്‍ പ്രവേശിച്ചെന്ന്; അഭിജീത് ദിപ്കെക്കെതിരെ കേസ്

Wait 5 sec.

മുംബൈ | അനുവാദമില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (ഇഖജ) കണ്‍വീനര്‍ അഭിജീത് ദിപ്കെക്കെതിരെ കേസ്. അജിങ്ക്യ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള മറ്റ് സി ജെ പി പ്രവര്‍ത്തകക്കെതിരയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ലാതൂരിലെ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഔസക്ക് സമീപത്തെ ജവാലിയിലുള്ള ജില്ലാ പരിഷത്ത് (ദജ) ഉറുദു സ്‌കൂളിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറത്താലി (53) നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍.Content Highlights: Police in Maharashtra’s Latur district registered an FIR against Cockroach Janta Party convener Abhijeet Dipke for entering a Zilla Parishad school without permission. A local teacher alleged that Dipke disrupted school operations, filmed interactions, and threatened staff during his visit. Case was filed under Bharatiya Nyaya Sanhita sections for trespassing and criminal intimidation.