മുംബൈ | മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (MCA) വളപ്പിലെ അഞ്ച് ഭക്ഷണശാലകളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA). പെര്‍മിറ്റ് റൂം, പവലിയന്‍, മെഡിറ്ററേനിയന്‍, ഓറിയന്റല്‍ സ്വിംഗ്, ക്ലബ്വേ & പേസ്ട്രി കൗണ്ടര്‍ എന്നിവക്കെതിരെയാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, ഭക്ഷണം കൈകാര്യം ചെയ്യല്‍, സൂക്ഷിക്കല്‍, ശീതീകരണം, ശുചിത്വം എന്നിവയിലെ പോരായ്മകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണിത്.ഭക്ഷ്യസുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) കമ്മീഷണര്‍ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി, എം സി എയിലെ അഞ്ച് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ 11 ഭക്ഷണശാലകളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട് ചെയ്തു. ഈ പരിശോധനാ കാലയളവില്‍ 45 ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ധാബകള്‍ എന്നിവയില്‍ എഫ് ഡി എ പരിശോധന നടത്തി. 33 സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടുത്തല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും 25 റെയ്ഡുകള്‍ നടത്തുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.Content Highlights:The Food and Drug Administration shut down five food outlets operating within the Mumbai Cricket Association complex. The action was taken following inspections that revealed severe unhygienic conditions and violations of food safety standards. Authorities have issued notices to ensure compliance.