തൃശൂര്‍| ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് കേരള പോലീസ്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെയടക്കം രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.പതിറ്റാണ്ടുകളായി കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.പിന്നാലെ പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റേതാണെന്ന് വ്യക്തമാക്കി തൃശൂര്‍ സ്വദേശി രംഗത്തെത്തുകയായിരുന്നു. 26 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത്.Content Highlights:Kerala Police confirmed that the viral passport photo linked to absconding murderer Sukumara Kurup is actually of Thrissur native Damodara Menon. Officers verified property records in Karumathra to confirm his identity. Menon’s brother had earlier refuted the claims circulating on social media.