തിരുവനന്തപുരം| വെള്ളനാട് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. കാട്ടാക്കട ആമച്ചലിലെ ‘പ്രകൃതി ന്യൂട്രിമിക്‌സ്’ നിര്‍മ്മിച്ച പൊടി അങ്കണവാടിയില്‍ നിന്ന് ഈ മാസം 19നാണ് വാങ്ങിയത്. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നല്‍കാന്‍ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.കഴിഞ്ഞദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും വൈഷ്ണവി പരാതി നല്‍കി. മന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പറഞ്ഞു.Content Highlights:A dead lizard was found in a packet of Amrutham Podi supplied from the Changa Anganwadi in Vellanad. The packet was purchased by a local resident for her one-year-old child on August 19. A complaint has been submitted to the Health Minister seeking immediate action regarding food safety.