നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല, ഇതില്‍ 33 മലയാളികളും; കേന്ദ്ര സര്‍ക്കാര്‍

Wait 5 sec.

കാഠ്മണ്ഡു|നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 33 മലയാളികളും ഉള്‍പ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തി. 200 പൗരന്‍മാര്‍ ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കാണാതായവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള 33 പേരെയാണ് കാണാതായാത്. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.തമിഴ്നാട്ടില്‍ നിന്നുള്ള മാനസരോവര്‍ തീര്‍ഥാടനത്തിനായി രണ്ട് സംഘത്തിലുള്ള 37 ഉം 49 ഉം പേരടങ്ങുന്നവരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ നിന്ന് കാണാതായത് സാമ്രാട്ട്, ഫ്ളൈ എവറസ്റ്റ് ട്രാവല്‍സ് വഴി മാനസസരോവര്‍ യാത്രയ്ക്ക് എത്തിയവരാണ്. ബംഗാളിലെ 32 ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. നേപ്പാളിലെ ആശയവിനിമയ ശൃംഖലകള്‍ തകരാറിലായതാണ് ബന്ധപ്പെടാന്‍ കഴിയാത്തതിന് കാരണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയെന്ന് അധികൃതര്‍ അറിയിച്ചു.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചിട്ടുണ്ട്. നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.Content Highlights: The Ministry of External Affairs reported 288 Indians missing in Nepal flash floods including 33 Keralites. Authorities confirmed 21 Indian nationals have been rescued while 200 remain stranded near the Chinese border. Indian Embassy in Kathmandu is coordinating search operations to locate missing citizens.