സൗദിയിൽ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ പിഴയും തടവും നാടുകടത്തലും ശിക്ഷയെന്ന് മന്ത്രാലയം

Wait 5 sec.

സൗദി അറേബ്യയിൽ ഇഖാമ മാതൃസ്ഥാപനത്തിന് കീഴിലല്ലാതെ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും കൂടാതെ രാജ്യത്തുനിന്ന് നാടുകടത്തലും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പ്രവാസികൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999 എന്നീ നമ്പറിലും വിവരമറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.The post സൗദിയിൽ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ പിഴയും തടവും നാടുകടത്തലും ശിക്ഷയെന്ന് മന്ത്രാലയം appeared first on Arabian Malayali.