തിരുവനന്തപുരത്ത് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മരിയനാട് ആറാട്ടുമുക്ക് സ്വദേശി ഷോണ്‍ (30) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ തുറുവിക്കല്‍ സ്വദേശി ഷാജുകുമാറിന് (40) ഗുരുതരമായി പരുക്കേറ്റു.തുമ്പ ഭാഗത്തേക്ക് വന്ന സ്‌കൂട്ടറും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഷോണ്‍ മരിച്ചിരുന്നു.Content Highlights:A 30-year-old youth named Shawn died in a severe collision between a scooter and an auto-rickshaw at Katinamkulam in Thiruvananthapuram. The auto driver Shajukumar sustained critical injuries and is undergoing treatment. Both victims were taken to the Medical College Hospital where Shawn succumbed.