ഓണഘോഷത്തിനിടെ ഒന്നു ‘മിനുങ്ങി’, എസ് പി എത്തിയപ്പോള്‍ സല്യൂട്ട് പോലും മറന്നു,മറ്റൊരാള്‍ ഇറങ്ങിയോടി ; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Wait 5 sec.

തിരുവനന്തപുരം |  ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലി ചെയ്ത മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അച്ചു ശങ്കര്‍, പ്രശാന്ത്, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി.മദ്യപിച്ച് ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പോലീസ് മേധാവിയെ കണ്ട് ഒരാള്‍ ഇറങ്ങിയോടി. മറ്റ് രണ്ട് പേര്‍ സല്യൂട്ട് ചെയ്യാന്‍ പോലും മറന്നു. പിന്നാലെയാണ് ജോലിയില്‍ വീഴ്ച വരുത്തിയ 3 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.അരുവിക്കര സ്റ്റേഷനില്‍ ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് മൂന്ന് പോലീസുകാര്‍ മദ്യലഹരിയില്‍ പങ്കെടുത്തത്. ഇതിനിടെ റൂറല്‍ ജില്ലാ പൊലീസ് മേധാവി പ്രശാന്തന്‍ കാണി സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തി. മേലുദ്യോഗസ്ഥനെ കണ്ടതിന്റെ പരിഭ്രാന്തിയില്‍ പോലീസുകാര്‍ സല്യൂട്ട് ചെയ്യാന്‍ പോലും മറന്നു.പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാല്‍ പോലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ജോലിയില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്‌പെന്‍ഷന്‍Content Highlights: Three civil police officers at Aruvikkara station were suspended for being drunk on duty during Onam celebrations. Rural SP Prashanthan Kani caught the officers off guard during a surprise visit when they failed to salute him. One officer fled the scene while the others were penalized for misconduct.