ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Wait 5 sec.

ഡല്‍ഹി| ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഡല്‍ഹയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴക്കുമാണ് സാധ്യതയുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ 26 വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കി. 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഓഗസ്റ്റ് 8-നാണ്. അന്ന് 24 മണിക്കൂറിനുള്ളില്‍ 98.7 മില്ലീമീറ്റര്‍ മഴയാണ് സഫ്ദര്‍ജംഗില്‍ രേഖപ്പെടുത്തിയത്.Content Highlights:IMD issued an orange alert warning of heavy rain, strong winds, and thunderstorm in Delhi over the next two hours. The severe weather has led to waterlogging in several areas and disrupted flight operations. Previously on August 8, Safdarjung recorded the highest rainfall of the month at 98.7 mm.