തിരുവനന്തപുരം | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമര്‍ശവുമായി സിപിഎം .വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന പ്രസ്താവനായാണെന്നും പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശം എസ്എന്‍ഡിപി സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്താത്തതാണ്. സിപിഎം എല്ലാ വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ച് സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പ്രസാതവനയില്‍ തുടര്‍ന്നു പറയുന്നു.സിപിഎം നേതാവ് എഎന്‍ ഷംസീറിനെതിരെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് സിപിഎം പ്രസ്താവന. ഷംസീറിന്റേത് ലീഗിന്റെ ശബ്ദമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.വര്‍ഗീയതക്ക് വളംവെക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്പീക്കറുമായ എ.എന്‍ ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്’.കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ് എന്‍ ഡി പി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ് എന്‍ ഡി പി പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിന് ഈ നിലപാട് നല്‍കിയ സംഭാവന വളരെ വലുതാണ്. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായതെന്നും പ്രസ്താവനയില്‍ സിപിഎം വ്യക്തമാക്കി.Content Highlights: The CPM State Secretariat strongly criticized SNDP General Secretary Vellappally Natesan for making communal remarks against AN Shamseer. The party stated that Vellappally’s statement fosters communalism and hurts secular values. CPM affirmed it will not allow anyone to divide its leadership.