ജന്തര്‍ മന്തറില്‍ സംവരണ സമ്പ്രദായത്തിനെതിരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

Wait 5 sec.

ന്യൂഡല്‍ഹി|ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായത്തിനെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ സാമ്പത്തിക സ്ഥിതിയും മെറിറ്റും അടിസ്ഥാനമാക്കിയാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതിയില്ലാതെ സമരം നടത്തിയതിനെത്തുടര്‍ന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.നീറ്റ് പരീക്ഷാര്‍ഥി ഹര്‍ഷ് ദുബെ നേതൃത്വം നല്‍കുന്ന റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ എന്ന ക്യാമ്പയിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടും രാത്രിയിലുമായി നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തിരുന്നു. സംവരണ ആനുകൂല്യങ്ങള്‍ ഏറ്റവും അര്‍ഹരായവരിലേക്ക് എത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.എല്ലാതരം സംവരണത്തിലും ക്രീമി ലെയര്‍ മാനദണ്ഡം കൊണ്ടുവരണം, നിലവിലെ സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കാതിരുന്നിട്ടും അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാര്‍ എത്തി. സ്ഥലത്ത് പോലീസും ദ്രുതകര്‍മ്മ സേനയും നിലയുറപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു.അനുമതിയില്ലാതെ സമരം നടത്തിയതിനാല്‍ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിനു പകരം രാംലീല ഗ്രൗണ്ടില്‍ നിശ്ചിത എണ്ണം ആളുകളെ ഉള്‍പ്പെടുത്തി സമാധാനപരമായ സമരത്തിന് അനുമതി നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.Content Highlights:A massive protest was held at Delhi Jantar Mantar demanding economic and merit-based reservation instead of caste-based quotas. Demonstrators also sought the repeal of the SC/ST Act. Delhi Police detained several protesters as the demonstration organized by Reservation Reform Andolan lacked permission.