അബൂദബി| ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും അവരെ ദീർഘകാലം നിലനിർത്തുന്നതിനുമുള്ള ദേശീയ തന്ത്രത്തിന്റെ രണ്ടാം ഘട്ട പദ്ധതികൾ യു എ ഇ കൂടുതൽ ശക്തിപ്പെടുത്തുന്നു. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയുടെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ ടാലന്റ്അട്രാക്ഷൻ ആൻഡ് റിട്ടൻഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ പദ്ധതികൾ അവലോകനം ചെയ്തത്.സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ആരോഗ്യപരിചരണം, ബയോടെക്നോളജി, ലോജിസ്റ്റിക്സ്, വ്യോമയാനം, നൂതന വ്യവസായങ്ങൾ, ഫിനാൻഷ്യൽ സർവീസസ്, ഫുഡ്-വാട്ടർ ടെക്‌നോളജി, സർഗാത്മക സമ്പദ്്വ്യവസ്ഥ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വിദഗ്ധരെ രാജ്യത്തേക്ക് എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. 2031-ഓടെ ലോകത്തെ മുൻനിര പ്രതിഭാ ആകർഷണ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ആഗോള പ്രതിഭകൾക്ക് ദീർഘകാല വളർച്ചക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം തൊഴിൽ – താമസ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും. നിലവിൽ ആഗോള ടാലന്റ് കോംപറ്റിറ്റീവ്നെസ് ഇൻഡക്സിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 17-ാം സ്ഥാനത്തുമാണ് യു എ ഇ. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖല, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിജ്ഞാനാധിഷ്ഠിത സമ്പദ്്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്.Content Highlights:The UAE has enhanced phase two of its national strategy to attract and retain global talent across key sectors. Chaired by Dr. Thani bin Ahmed Al Zeyoudi, the committee aims to position the UAE among the top 10 talent hubs globally by 2031. The initiative focuses on technology, logistics, and renewable energy.