അബൂദബി|രാജ്യത്ത് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അബൂദബിയിലെ എല്ലാ പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും താൽക്കാലികമായി അടച്ചതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. വിവിധയിടങ്ങളിൽ സംഘടിപ്പിക്കാനിരുന്ന പരിപാടികളും നിർത്തിവെച്ചിട്ടുണ്ട്. ഇന്നലെ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്.എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് നഗരസഭ വ്യക്തമാക്കി. മഴയെത്തുടർന്ന് റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബൂദബി പോലീസ് പ്രധാന റോഡുകളിൽ വേഗപരിധി കുറക്കുന്ന സംവിധാനം സജീവമാക്കിയിട്ടുണ്ട്.സ്വൈഹാൻ-നഹൽ, അൽ ഖസ്‌ന – റിമാഹ്, ഉമ്മുൽ ഊഷ് – അൽ റസീൻ, അൽ ഫായ – അൽ ഖാതിം തുടങ്ങിയ റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തി. മോശം കാലാവസ്ഥയിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും പോലീസ് നിർദേശിച്ചു.ഇന്നലെ രാത്രിയോടെ അബൂദബിയിൽ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.Content Highlights: Abu Dhabi authorities temporarily closed all public parks, beaches, and recreational spots following adverse weather conditions. Events across the emirate were suspended as heavy rain and strong winds swept the region. To ensure road safety, police reduced speed limits to 80 km/h on key highways.