ഡിവൈഡറില്‍ ഇടിച്ച ലോറിയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; അഞ്ച് സ്ത്രീകളടക്കം ആറു പേര്‍ മരിച്ചു

Wait 5 sec.

വിജയവാഡ|തെലങ്കാനയില്‍ ഡിവൈഡറില്‍ ഇടിച്ച ലോറിയിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ച് സ്ത്രീകളടക്കം ആറു പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യാപേട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.ഹൈദരാബാദില്‍നിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 42 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.റോഡിലെ ഡിവൈഡറില്‍ ഇടിച്ചുനിന്ന ലോറിക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം.അപകടത്തിന് പിന്നാലെ പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനമറിയിച്ചു.Content Highlights:Six people were killed and 12 injured when a private bus crashed into a lorry in Suryapet, Telangana. The bus was travelling from Hyderabad to Eluru with 42 passengers. Chief Minister Revanth Reddy expressed grief, and police have launched an investigation into the crash.