എസ് വി പി ഐയിൽ പഠിക്കാം; ഡിസൈനും ഫാഷനും

Wait 5 sec.

കോയമ്പത്തൂരിലെ സർദാർ വല്ലഭ് ഭായ് പട്ടേൽ ഇന്റർനാഷനൽ (എസ് വി പി ഐ) സ്‌കൂൾ ഓഫ് ടെക്‌സ്‌റ്റൈൽസ് ആൻഡ് മാനേജ്‌മെന്റ് തമിഴ്‌നാട് കേന്ദ്ര സർവകലാശാലയുമായി സഹകരിച്ച് 2026-27 വർഷം നടത്തുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി ഈ മാസം 31 വരെ അപേക്ഷിക്കാം.കോഴ്‌സുകൾബി എസ്‌സി- ടെക്‌സ്‌റ്റൈൽസ് ആൻഡ് ഫാഷൻ ടെക്‌നിക്കൽ ടെക്‌സ്‌റ്റൈൽസ്, ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ: മൂന്ന്, നാല് വർഷമാണ് കോഴ്‌സ് കാലാവധി. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. ഒ ബി സി നോൺ-ക്രീമിലെയർ/ഇ ഡബ്യു എസ്/എസ് സി/എസ് ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.ബി ബി എ ടെക്‌സ്‌റ്റൈൽ ബിസിനസ്സ് അനലിറ്റിക്‌സ്: മൂന്ന്, നാല് വർഷമാണ് കോഴ്‌സ് കാലാവധി. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. ഒ ബി സി-നോൺ ക്രീമിലെയർ, ഇ ഡബ്യു എസ്/ എസ് സി/ എസ് ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.എം എസ്‌സി ടെക്‌സ്‌റ്റൈൽ ആൻ ഡ് അപ്പാരൽ സയൻസ്: കാലാവധി രണ്ട് വർഷം. യോഗ്യത: ടെക്‌സ്‌റ്റൈൽസ്/ഫാഷൻ ടെക്‌നോളജി, ഫാഷൻ ഡിസൈനിംഗ് ടെക്‌നിക്കൽ ടെക്‌സ്‌റ്റൈൽസ്, ടെക്‌സ്‌റ്റൈൽ കെമിസ്ട്രി അടക്കം ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഒ ബി സി/ നോൺ- ക്രീമിലെയർ/ ഇ ഡബ്യു എസ് വിഭാഗങ്ങൾക്ക് 45 ശതമാനം, എസ് സി/എസ് ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.എം ബി എ ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റ്, അപ്പാരൽ മാനേജ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ്, ടെക്‌നിക്കൽ ടെക്‌സ്‌റ്റൈൽസ് മാനേജ്‌മെന്റ്, ടെക്‌സ്‌റ്റൈൽ ബിസിനസ്സ് അനലിറ്റിക്‌സ്: കാലാവധി രണ്ട് വർഷം. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഒ ബി സി നോൺ- ക്രീമിലെയർ/ ഇ ഡബ്യു എസ്-45 ശതമാനം, എസ് സി/ എസ് ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.അപേക്ഷാ ഫീസ് 500 രൂപ. എസ് സി/എസ് ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദ വിവരങ്ങൾ: www.svpistm.ac.in. അന്വേഷണങ്ങൾക്ക്: 7010522482, 9843814145. ഇമെയിൽ: admission@svpistm.ac.in. Content Highlights: SVPISTM Coimbatore in collaboration with Central University of Tamil Nadu invites applications for UG and PG courses for 2026-27. Candidates can apply online for BSc, BBA, MSc, and MBA programs until the end of this month. Detailed eligibility criteria and contact details are available on their website