മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനം ലോകം മുഴുവൻ സാഘോഷം കൊണ്ടാടുന്ന ധന്യ സുദിനത്തിൽ എല്ലാവർക്കും ഐ സി എഫ് ബഹ്റൈൻ നബിദിന ആശംസകൾ നേർന്നു.സർവ്വ സൃഷ്ടികളുടെയും നന്മക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയും നന്മ ചെയ്യുന്ന സമൂഹത്തെ വാർത്തെടുക്കുകയും ചെയ്ത ലോകാനുഗ്രഹിയുടെ നന്മയുടെയും സാഹോദര്യത്തിന്റെയും ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും കഴിയട്ടെയെന്ന് ഐ സി എഫ് നേതാക്കൾ ആശംസിച്ചുഐ. സി എഫ് മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് മുതൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിലേക്കും അനുബന്ധ പരിപാടികളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചുThe post ഐ സി എഫ് നബിദിന ആശംസകൾ നേർന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.